കാഞ്ഞിരപ്പുഴ പഞ്ചായത്തിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്
1495627
Thursday, January 16, 2025 2:28 AM IST
കാഞ്ഞിരപ്പുഴ: യൂത്ത് കോൺഗ്രസ് കാഞ്ഞിരപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും വികസനമുരടിപ്പിനുമെതിരേ സംഘടിപ്പിച്ച മാർച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരുൺകുമാർ പാലക്കുറുശി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എം. സുനിൽ അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി സി. അച്യുതൻ നായർ, സേവാദൾ ജില്ലാ പ്രസിഡന്റ് ചെറുട്ടി മുഹമ്മദ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഗിസാൻ മുഹമ്മദ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോയ് ജോസഫ്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ്് മുഹമ്മദ് നവാസ്, പഞ്ചായത്ത് മെംബർമാരായ ബിജി ടോമി, രാജൻ, പ്രിയ ടീച്ചർ, റീന സുബ്രഹ്മണ്യൻ, ദിവ്യ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ എ.വി. മുസ്തഫ, ചെറുകര ബേബി, ടി. കുമാരൻ, സുദേവൻ പാലേരി, ടി. സുകുമാരൻ, ബാലചന്ദ്രൻ, മണികണ്ഠൻ, ബിന്ദു മണികണ്ഠൻ, കെ.ആർ. ശരത് കുമാർ, ബിബു അക്കിയംപാടം തുടങ്ങിയവർ പ്രസംഗിച്ചു.