ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
1495886
Thursday, January 16, 2025 11:32 PM IST
വടക്കഞ്ചേരി: പറളിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് റെയിൽവേ ജീവനക്കാരനായ യുവാവ് മരിച്ചു. കോയമ്പത്തൂരിൽ ഇന്ത്യൻ റെയിൽവേയിൽ മെക്കാനിക്കൽ വിഭാഗം ജീവനക്കാരനായ കിഴക്കഞ്ചേരി എളവംപാടം മണ്ണടി മാണിക്യന്റെ മകൻ സുനിൽകുമാറാണ് (37) മരിച്ചത്.
ഇന്നലെ രാവിലെ 5.30ന് പറളി ചന്തപ്പുരയ്ക്കു സമീപമായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ സുനിൽകുമാറിനെ ഉടൻ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചകഴിഞ്ഞ് ഒന്നരയോടെ മരിച്ചു. ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്നു പോസ്റ്റ്മോർട്ടം നടത്തിയശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കും. അമ്മ: സുന്ദരി. ഭാര്യ: സവിത (കെഎസ്എഫ്ഇ, പാലക്കാട്). മക്കൾ: അദ്വിക, ഇഷാനി.