യുവാവ് വാഹനാപകടത്തിൽ മരിച്ചു
1495546
Wednesday, January 15, 2025 11:26 PM IST
മണ്ണാര്‍ക്കാട്: ചിറക്കല്‍പ്പടി-കാഞ്ഞിരപ്പുഴ റോഡില്‍ അമ്പാഴക്കോടുണ്ടായ ബെക്കപകടത്തില്‍ യുവാവ് മരിച്ചു. മുണ്ടൂര്‍ പൂതനൂര്‍ പടിഞ്ഞാറെമുട്ടി രാധാകൃഷ്ണന്റെ മകന് സജിത്ത്(22) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ 1.30നാണ് സംഭവം.
കാഞ്ഞിരപ്പുഴയിലുള്ള സുഹൃത്തിനെ വീട്ടിലാക്കിയശേഷം പൂതനൂരിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അമ്മ: മല്ലിക. സഹോദരങ്ങൾ: രഞ്ജിത്ത്, ശ്രീജിത്.