ബൈക്കിൽ സ്വകാര്യബസിടിച്ച് യുവാവ് മരിച്ചു
1495885
Thursday, January 16, 2025 11:32 PM IST
ഷൊർണൂർ: വാടാനാംകുറുശിയിൽ സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പൊയിലൂർ താഴത്തേതിൽ മുഹമ്മദാലിയുടെ മകൻ മുഹമ്മദ് അമീൻ(21) ആണ് മരിച്ചത്. കുളപ്പുള്ളി-പട്ടാമ്പി പ്രധാന പാതയിൽ വാടാനാംകുറുശി വില്ലേജ് ഓഫീസിനു സമീപമാണ് അപകടം. പട്ടാമ്പി ഭാഗത്തേക്കു ബൈക്കിൽ പോവുകയായിരുന്ന യുവാവിനെ എതിരേ വന്ന ബസ് ഇടിക്കുകയായിരുന്നു. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.