വന നിയമഭേദഗതി: ഉറപ്പുപാലിച്ച മുഖ്യമന്ത്രിക്ക് അഭിനന്ദനവുമായി കേരള കോൺഗ്രസ് പ്രകടനം
1495927
Friday, January 17, 2025 1:57 AM IST
വടക്കഞ്ചേരി: മലയോരകർഷകർക്ക് ദ്രോഹകരമായ നിർദിഷ്ട വന നിയമഭേദഗതി പിൻവലിക്കുവാൻ നിർദേശംനല്കിയ മുഖ്യമന്ത്രിക്കും കർഷകർക്കു വേണ്ടി ശബ്ദമുയർത്തിയ കേരളാ കോൺഗ്രസ് -എം സംസ്ഥാന ചെയർമാൻ ജോസ് കെ. മാണി എംപിക്കും അഭിനന്ദനമറിയിച്ച് കേരളാ കോൺഗ്രസ് പ്രവർത്തകർ വടക്കഞ്ചേരിയിൽ പ്രകടനം നടത്തി.
തുടർന്ന് യോഗം കേരളാ കോൺഗ്രസ് -എം ജില്ലാ പ്രസിഡന്റ് അഡ്വ.കെ. കുശലകുമാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സണ്ണിനടയത്ത് അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി തോമസ് ജോൺ കാരുവള്ളി, ജില്ലാ ജനറൽ സെക്രട്ടറിമാരായ ബിജു പുലിക്കുന്നേൽ, ജോസ് വി. ജോർജ് വടക്കേക്കര, വനിതാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രേമ കൃഷ്ണകുമാർ, സംസ്ഥാന സമിതിഅംഗം മേരിക്കുട്ടി ജോർജ്, മണ്ഡലം പ്രസിഡന്റുമാരായ ജോയി കുന്നത്തേടത്ത്, ജി. രാമചന്ദ്രൻ, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ജോഷ്വാ രാജു, നിയോജനമണ്ഡലം വൈസ് പ്രസിഡന്റ് ജോൺ മണക്കളം പ്രസംഗിച്ചു.