കേരള വാട്ടർ അഥോറിറ്റി സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം
1494272
Saturday, January 11, 2025 1:24 AM IST
പാലക്കാട്: കേരള വാട്ടർ അഥോറിറ്റി സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം മഞ്ഞക്കുളം പള്ളിക്കു സമീപം സിത്താര മഹലിൽ നടത്തി. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് സി.എം.അരുൺ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി. ബിജു മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി കെ.സി. പ്രീത് മുഖ്യാതിഥിയായി.
സംസ്ഥാന ട്രഷറർ ബി. രാഗേഷ്, സംസ്ഥാന വനിതാ കൺവീനർ എം. ഷീബ, സംസ്ഥാന സെക്രട്ടറി എൻ. ജ്യോതി, കേന്ദ്ര സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ. മുരളി, സുരേഷ് കുമാർ, ടി.എസ്. രജിത്ത് ചന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം. രാമദാസ്, പി.എസ്. സുജീഷ്, ജില്ലാ വനിതാ കൺവീനർ കെ. സരിതകുമാരി, എ. ഷിബു എന്നിവർ പ്രസംഗിച്ചു.