കളഞ്ഞുകിട്ടിയ സ്വർണം പോലീസിനു കൈമാറി
1494269
Saturday, January 11, 2025 1:24 AM IST
പാലക്കാട്: അധ്യാപികയുടെ സത്യസന്ധതയിൽ സ്വർണപാദസരം ഉടമയ്ക്കു തിരിച്ചുകിട്ടി. മോയൻസ് സ്കൂൾ അധ്യാപിക സുചിത്രക്ക് പിരായിരി റോഡരികിൽനിന്നും ബുധനാഴ്ച്ച വൈകുന്നേരം കളഞ്ഞുകിട്ടിയ ഏകദേശം ഒന്നരപവൻ തൂക്കംവരുന്ന ഒരുജോഡി സ്വർണപാദസരം പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ ഉടമയും ഭർത്താവും സ്റ്റേഷനിലെത്തി പാദസരം കൈപ്പറ്റി.