മാലിന്യം വലിച്ചെറിയൽവിരുദ്ധ വാരാചരണം
1494273
Saturday, January 11, 2025 1:24 AM IST
പാലക്കാട്: കൊടുന്പ് പഞ്ചായത്തിൽ വലിച്ചെറിയൽവിരുദ്ധ വാരാചരണം നടത്തി. പൊതുഇടം വൃത്തിയാക്കൽ, ജനങ്ങളിൽ വലിച്ചെറിയൽമുക്ത അവബോധം സൃഷ്ടിക്കൽ എന്നിവ നടത്തി. കൊടുന്പ് തേർവീഥി പരിസരത്തു നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ആർ. ധൻരാജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.കെ. ശാന്ത അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. ഗുരുവായൂരപ്പൻ, വാർഡ് മെംബർ കല്പകവല്ലി എന്നിവർ പ്രസംഗിച്ചു.
പുതുപ്പരിയാരം: ഗ്രാമപഞ്ചായത്തിൽ വലിച്ചെറിയൽമുക്ത വാരാചരണം നടത്തി. പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന് സമീപം നടത്തിയ ജനകീയ ശുചിത്വ ബോധവത്കരണ ശുചീകരണ യഞ്ജം പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിത സത്താർ പ്രസംഗിച്ചു.