ആലത്തൂർ പോലീസ് സ്റ്റേഷനു സംസ്ഥാന മേധാവിയുടെ ആദരം
1494268
Saturday, January 11, 2025 1:24 AM IST
പാലക്കാട്: സംസ്ഥാനത്തെ മികച്ച സ്റ്റേഷനായും രാജ്യത്തെ മികച്ച അഞ്ചാമത്തെ സ്റ്റേഷനായും തെരഞ്ഞെടുക്കപ്പെട്ട ആലത്തൂർ പോലീസ് സ്റ്റേഷൻ അധികൃതരെ സംസ്ഥാന പോലീസ് മേധാവി അനുമോദിച്ചു.
തിരുവനന്തപുരം സംസ്ഥാന പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ആലത്തൂർ എസ്എച്ച്ഒ ടി.എൻ. ഉണ്ണികൃഷ്ണൻ, എസ്.ഐ. വിവേക് നാരായണൻ, സിപിഒ രാജീവ് എന്നിവർ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിൽനിന്നും പുരസ്കാരം ഏറ്റുവാങ്ങി. എഡിജിപിമാരായ മനോജ് എബ്രഹാം, പി. വിജയൻ, മറ്റു പോലീസ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.