മേഴ്സി കോളജിൽ ടെക്ഫെസ്റ്റ് സമാപിച്ചു
1494492
Sunday, January 12, 2025 12:58 AM IST
പാലക്കാട്: മേഴ്സി കോളജിലെ കന്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗം 9, 10 തീയതികളിലായി കോളജ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ടെക്ഫെസ്റ്റ് ട്രയൽബ്ലേസർ 9.0 സമാപിച്ചു. ടെക്ഫെസ്റ്റിന്റെ ഒന്നാം ദിനത്തിൽ ബിജിഎംഐ ചാന്പ്യൻഷിപ്പ്, ഡീബഗ്ഗിംഗ്, ഫോട്ടോഗ്രഫി, ട്രഷർ ഹണ്ട് എന്നീ മത്സരങ്ങളും, രണ്ടാം ദിനമായ 10 ന് മെമ്മറി ടെസ്റ്റ്, ഐഡിയ പ്രസന്റേഷൻ, സ്പോട് കൊറിയോഗ്രാഫി, ഗ്രൂപ്പ് ഡാൻസ്, റീൽസ് മേക്കിംഗ് എന്നീ മത്സരങ്ങളുമാണ് നടന്നത്.
സാങ്കേതിക മത്സരങ്ങളും കലാമത്സരങ്ങളും ടെക്ഫെസ്റ്റിനെ മികച്ചതാക്കി. ജില്ലയ്ക്കു പുറമെ വിവിധ ജില്ലകളിൽനിന്നുമുള്ള നിരവധി വിദ്യാർഥികൾ പങ്കെടുത്തു. വിജയികൾക്ക് കാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകി. ഓവറോൾ ചാന്പ്യൻഷിപ്പ് എറണാകുളം സെന്റ് തെരേസാസ് കോളജ് കരസ്ഥമാക്കി. കന്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗം മേധാവി സിസ്റ്റർ ജെയിൻ മരിയ, അധ്യാപകരായ ഡോ. സ്റ്റെൻസി, ദീപ്തി ജോസ്, ജെ. ദുർഗ, ഗ്രീഷ്മ, സ്റ്റുഡന്റ് കോ-ഓർഡിനേറ്റേഴ്സ് ആയ ഗ്രേസ് ജോയ്, ഗൗധന്യ എന്നിവർ ട്രയൽബ്ലേസർ 9.0 നു നേതൃത്വം നൽകി.
ടെക്ഫെസ്റ്റിനോടനുബന്ധിച്ചു നടത്തിയ ലക്കിഡ്രോയിലെ വിജയികൾക്ക് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ടി.എഫ്. ജോറി സമ്മാനദാനം നിർവഹിച്ചു.