കാട്ടുപന്നികളെ വെടിവെച്ചുകൊന്നു
1494487
Sunday, January 12, 2025 12:58 AM IST
ഷൊർണൂർ: വ്യാപക കൃഷിനാശം വന്ന കപ്പൂരിൽ 21 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. കപ്പൂർ ഗ്രാമപഞ്ചായത്തിലെ നെൽകൃഷിയും വാഴത്തോട്ടവും കിഴങ്ങുവിളകളും പച്ചക്കറികളും പഴവർഗങ്ങളും മറ്റും നിരന്തരമായി നശിപ്പിക്കുകയും ഇരുചക്രവാഹന യാത്രക്കാർക്ക് അപകടഭീഷണിയും ശല്യവുമായിരുന്ന കാട്ടുപന്നികളെയാണ് ലൈസൻസികളെ ഉപയോഗിച്ച് വെടിവച്ചുകൊന്നത്.