ഇന്നവേറ്റേഴ്സ് എക്സ്പോ മത്സരത്തിൽ ചിറ്റൂർ വിജയമാതയ്ക്കു പുരസ്കാരം
1494483
Sunday, January 12, 2025 12:58 AM IST
ചിറ്റൂർ: ചെന്നൈയിൽ നടന്ന വേൾഡ് യംഗ് ഇന്നവേറ്റേഴ്സ് എക്സ്പോ 3 ഇന്റർ നാഷണൽ ലെവൽ റോബോട്ടിക് മത്സരത്തിൽ മികച്ച പ്രകടനം നടത്തി ചിറ്റൂർ വിജയമാതാ കോൺവന്റ് സ്കൂൾ വിദ്യാർഥികൾ.
റോബോട്ടിക്സ് ആൻഡ് ആർട്ടി മിഷൻ ഇന്റലിജന്റ് മത്സരങ്ങളിലാണ് പുരസ്കാരജേതാക്കളായത്. പ്രിൻസിപ്പൽ ആൻ മാളിയേക്കലിനാണ് പുരസ്കാരം ലഭിച്ചത്.
മുഹമ്മദ് അജ്മൽ, റിഷിൽ കൃഷ്ണ, എ. റിഥ്വിക്, ഡി. അഭിനവ്, അബ്ദുൾ ഇർഷാദ്, ശ്യാംനാദ് , ധ്വനികൃഷ്ണ, ഷുഹൈബ്, വാണിശ്രീ, അതുൽകൃഷ്ണ, എം. നഗുൽ പ്രശാന്ത്, എ. ലിബിൻ, അൻഷിത് സജീവ്, എസ്. സഞ്ജയ് എന്നി വിദ്യാർഥികൾ അടങ്ങിയ ടീമാണ് മത്സരത്തിൽ പങ്കെടുത്തത്.