പള്ളികളിൽ തിരുനാൾ ആഘോഷം
1494493
Sunday, January 12, 2025 12:58 AM IST
കല്ലടിക്കോട് മേരിമാത പള്ളി
കല്ലടിക്കോട്: മേരിമാത പള്ളിയിൽ ഇടവക ദിനവും മതബോധനദിനവും ആഘോഷിച്ചു. രൂപത വികാരി ജനറാൾ മോൺ ജിജോ ചാലയ്ക്കൽ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. ഇടവക ക്കാരുടെ കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരുന്നു. വിവിധ തുറകളിൽപെട്ടവരെ ആദരിച്ചു.
രൂപത കരിസ്മാറ്റിക് ഡയറക്ടർ ഫാ. ഡൊമിനിക് ഐപ്പൻപറമ്പിലിന്റെ കാർമികത്വത്തിലുള്ള ദിവ്യബലി, ഫാ. ബിജു മുരിങ്ങക്കുടിയിലിന്റെ തിരുനാൾ സന്ദേശം എന്നിവയുണ്ടായിരുന്നു. പ്രധാന തിരുനാൾ ദിനമായ ഇന്ന് വൈകുന്നേരം 4 ന് ഫാ. ജെയ്സൺ കൊള്ളന്നൂരിന്റെ കാർമീകത്വത്തിലുള്ള ദിവ്യബലി, ലദീഞ്ഞ്, നൊവേന, ഫാ. ജോസ് ചെനിയറയുടെ തിരുനാൾ സന്ദേശം, ദീപ കവലയിലേയ്ക്ക് വിശ്വാസ പ്രഘോഷണ റാലി, 7.30 ന് കാഞ്ഞിരപ്പള്ളി അമല കമ്യൂണിക്കേഷന്റെ നാടകം എന്നിവയുണ്ടാകും.
കരിമ്പ ലിറ്റിൽ ഫ്ലവർ പള്ളി
കല്ലടിക്കോട്: കരിമ്പ ലിറ്റിൽ ഫ്ലവർ പള്ളിയിലെ തിരുനാൾ ആഘോഷത്തിന്റെ ഭാഗമായി അമ്പുതിരുനാൾ ആഘോഷിച്ചു. ഇടക്കുർശി, പനയമ്പാടം, കുറ്റിയോട് ഭാഗങ്ങളിൽനിന്നും അമ്പ് പ്രദക്ഷിണമായാണ്പള്ളിയിലേയ്ക്ക് എത്തിയത്. ഫാ. ലിൻസൻ ചെങ്ങണിയാടന്റെ ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവയുണ്ടായിരുന്നു.
വിശുദ്ധ കൊച്ചു ത്രേസ്യായുടെ തിരുനാൾ ദിനമായ ഇന്ന് വൈകുന്നേരം 3.30 ന് ഫാ. ജോ പാച്ചേരിയിലിന്റെ പാട്ടുകുർബാന, സന്ദേശം, ഇടക്കുർശി ഭാഗത്തേയ്ക്ക് തിരുനാൾ പ്രദക്ഷിണം, സ്നേഹ വിരുന്ന് എന്നിവയുണ്ടാകും.
ഒലിപ്പാറ പത്താം പീയൂസ്
ഒലിപ്പാറ: വിശുദ്ധ പത്താം പീയൂസ് പള്ളിയിലെ തിരുനാളും ഇടവക ദിനാചരണവും ഇന്ന് നടക്കും. തിരുനാളിന്റെ ഭാഗമായി ഇടവക വികാരി ഫാ. ജോണ്സണ് കണ്ണാമ്പടത്തിലിന്റെ കാര്‍മികത്വത്തില്‍ കൊടിയേറ്റി. തുടര്‍ന്ന് കുര്‍ബാനയും, ലദീഞ്ഞും നടന്നു.
തിരുനാള്‍ ദിനമായ ഇന്ന് രാവിലെ 10 ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ബിഷപ് മാർ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ കാര്‍മികത്വം വഹിക്കും.
വൈകുന്നേരം 5.30 ന് നടക്കുന്ന ഇടവക ദിനാഘോഷം മംഗലംഡാം ഫെറോന വികാരി ഫാ. സുമേഷ് നാല്പതാംകളം ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് ഇടവകാംഗങ്ങളുടെ കലാപരിപാടികളും, നാടകവും നടക്കും.
തിങ്കളാഴ്ച രാവിലെ മരിച്ചവരുടെ ഓര്‍മദിനത്തിന്റെ ഭാഗമായി കുര്‍ബാനയും, ഒപ്പീസും നടക്കുന്നതോടെ തിരുനാള്‍ സമാപിക്കും.
ഷൊർണൂർ സെന്റ്മേരീസ് ഓർത്തഡോക്സ് സിറിയൻ
ഷൊർണൂർ: സെന്റ്മേരീസ് ഓർത്തഡോക്സ് സിറിയൻ പള്ളിയിലെ ഓർമപെരുന്നാളും വാർഷികാഘോഷവും ഇന്ന് തുടങ്ങും. 10-ന് ഇടവക വികാരി ഫാ. സിബി തോമസ് പതാക ഉയർത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാവും. 18-ന് വൈകുന്നേരം ആറിന് ഗീവർഗീസ് മാർ പക്കോമിയോസ് തിരുമേനിക്ക് സ്വീകരണം, സന്ധ്യാ നമസ്കാരം, വചനസന്ദേശം, പ്രദക്ഷിണം എന്നിവ നടക്കും.
19-ന് രാവിലെ 10.30-ന് ദേവാലയ വാർഷികാഘോഷ ഉദ്ഘാടനം, സ്നേഹവിരുന്ന് എന്നിവ നടക്കും. വൈകുന്നേരം സന്ധ്യാനമസ്കാരം, കലാപരിപാടികൾ, നാടകം എന്നിവയുമുണ്ടാകും