ഒലവക്കോട് സെന്റ് തോമസ് സ്കൂൾ വാർഷികാഘോഷം
1494494
Sunday, January 12, 2025 12:58 AM IST
ഒലവക്കോട്: സെന്റ് തോമസ് സിഎച്ച്എസ്എസ് സ്കൂൾ 61 മത് വാർഷികം ആഘോഷവും വിരമിക്കുന്നവർക്കുള്ള യാത്രയയപ്പും ആഘോഷിച്ചു. പാലക്കാട് റെയിൽവേ ഡിവിഷണൽ എഡിആർഎം എസ്. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഹോളി ഫാമിലി കോണ്ഗ്രിഗേഷൻ പ്രൊവിഷ്യൽ സുപ്പീരിയർ സിസ്റ്റർ വത്സ തേരേസ് സിഎച്ച്എഫ് അധ്യക്ഷത വഹിച്ചു. വി.കെ. ശ്രീകണ്ഠൻ എംപി മുഖ്യാതിഥിയായി. ഹേമാംബിക നഗർ പോലീസ് ഇൻസ്പെക്ടർ കെ. ഹരീഷ് സ്കൂൾ മാഗസിൻ പ്രകാശനം നിർവഹിച്ചു.
ഒലവക്കോട് സെന്റ് ജോസഫ് ഫൊറോന പള്ളി വികാരി ഫാ. ജോസ് അങ്ങേവീട്ടിൽ അനുഗ്രഹപ്രഭാഷണം നടത്തി. സർവീസിൽ നിന്നും വിരമിച്ചവരെ ലോക്കൽ മാനേജർ സിസ്റ്റർ ആനി പോൾ ആദരിച്ചു. പിടിഎ പ്രസിഡന്റ് സനൽ ആന്റോ ആശംസകൾ അർപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റോസ് സിഎച്ച്എഫ് സ്വാഗതവും സ്റ്റാഫ് പ്രതിനിധി മിനി നെൽസൻ നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.