കേരള ഹിസ്റ്ററി കോൺഗ്രസ് സമ്മേളനം
1494484
Sunday, January 12, 2025 12:58 AM IST
മണ്ണാർക്കാട്: ഭീതിജനകമായ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്നും ജനങ്ങൾ അങ്ങേയറ്റം വീർപ്പുമുട്ടലുകളാലുളള ജീവിതമാണ് നയിക്കുന്നതെന്നും ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രഫ.അലി നദീം റിസ്വി പറഞ്ഞു. കേരള ഹിസ്റ്ററി കോൺഗ്രസിന്റെ ഒൻപതാമത് വാർഷിക അന്താരാഷ്ട്ര സമ്മേളനം മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരള ഹിസ്റ്ററി കോൺഗ്രസ് പ്രസിഡന്റ് പ്രഫ. വി. കാർത്തികേയൻ നായർ അധ്യക്ഷത വഹിച്ചു. എൻ. ഷംസുദ്ദീൻ എംഎൽഎ പ്രസംഗിച്ചു.
ചരിത്രകാരൻമാരായ പ്രഫ. കേശവൻ വെളുത്താട്ട്, ഡോ. എൻ. ഗോപകുമാരൻ നായർ, മണ്ണാർക്കാട് നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീർ, എംഇഎസ് ജനറൽ സെക്രട്ടറി കെ.കെ. കുഞ്ഞുമൊയ്തീൻ, കല്ലടി കോളജ് ചെയർമാൻ കെ.സി.കെ. സയ്യിദ് അലി, പ്രിൻസിപ്പൽ ഡോ. സി. രാജേഷ് എന്നിവർ പ്രസംഗിച്ചു. കേരള ഹിസ്റ്ററി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രഫ. ടി. മുഹമ്മദാലി സ്വാഗതവും ലോക്കൽ സെക്രട്ടറി പ്രഫ. പി.എം. സലാഹുദ്ദീൻ നന്ദിയും പറഞ്ഞു.