ഗ്രാമവെളിച്ചം പദ്ധതി
1494486
Sunday, January 12, 2025 12:58 AM IST
മണ്ണാർക്കാട്: ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷനിൽ നടപ്പിലാക്കുന്ന ഗ്രാമ വെളിച്ചം പദ്ധതിയുടെ ഭാഗമായി കുമരംപുത്തുർ ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റുകൾ ജില്ലാ പഞ്ചായത്ത് മെമ്പർ ഗഫൂർ കോൽകളത്തിൽ ഉദ്ഘാടനം ചെയ്തു. മൂന്നാം വാർഡ് കോതറിയിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ ഇന്ദിര മടത്തുംപുള്ളി അധ്യക്ഷത വഹിച്ചു. എട്ടാം വാർഡിലെ വടക്കേമടത്ത് നടന്ന ചടങ്ങിൽ വാർഡ് മെമ്പർ ടി.കെ. ഷമീർ അധ്യക്ഷത വഹിച്ചു. പതിനഞ്ചാം വാർഡിലെ മുണ്ടക്കോട്ടിൽ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സഹദ് അരിയൂർ അധ്യക്ഷത വഹിച്ചു. സുന്ദരൻ പുതുക്കുടി, നൗഷാദ് വെള്ളപ്പാടം, ടോം വർഗീസ്, ബേബി രാജ്, അബ്ബാസ്, മുഹമ്മദലി, ഒ. അസൈനാർ, സാദിഖ്, ജയൻ എം.കെ, പി. ബഷീർ പ്രസംഗിച്ചു.