ശബരിമല തീർഥാടകർക്ക് ഇക്കുറിയും ദേശീയപാതയിൽ ദുർഘടയാത്ര
1488276
Thursday, December 19, 2024 6:14 AM IST
വടക്കഞ്ചേരി: ഉയർന്ന നിരക്കിൽ ടോൾകൊടുത്ത് യാത്ര ചെയ്യുന്ന വടക്കഞ്ചേരി- മണ്ണുത്തി ആറുവരി ദേശീയപാതയിൽ ഇക്കുറിയും ശബരിമല തീർഥാടകർക്കു ദുരിതയാത്ര.
പേരിൽ ആറുവരിപ്പാതയാണെങ്കിലും 28 കിലോമീറ്റർ വരുന്ന റോഡിൽ പലയിടത്തും ഒറ്റവരിയും രണ്ടുവരിയുമാണ്.
ഏതുസമയവും അറ്റകുറ്റപ്പണികൾ നടക്കുന്ന കുതിരാൻ മേൽപ്പാലത്തിൽ തൃശൂർ ഭാഗത്തേക്കുള്ള പാതകളിൽ ഒരു ലൈനിലൂടെ മാത്രമാണ് ഇപ്പോൾ വാഹനങ്ങൾ കടത്തിവിടുന്നത്.
ഇവിടെ രണ്ടുംമൂന്നും ലൈനിൽ കുത്തിപ്പൊളിച്ചുള്ള പണി നടക്കുകയാണ്. ബീമുകൾ തമ്മിലകന്ന് പാലത്തിൽ വലിയ വിടവുണ്ടാകുന്നതാണ് പ്രശ്നമാകുന്നത്.
വടക്കഞ്ചേരി മേൽപ്പാലത്തിലെ പണികൾ തൽക്കാലം തീർന്നിട്ടുണ്ട്. ഇനി എന്നുതുടങ്ങുമെന്ന് പറയാനാകില്ല. കൊമ്പഴ മമ്മദ്പടിയിൽ പാലക്കാട് ലൈനിൽ 150 മീറ്ററോളം ദൂരം മൂന്നുവരി പാതയ്ക്കുപകരം രണ്ടുവരിപ്പാതയേ ഇപ്പോഴുമുള്ളൂ.
മൂന്നുവരി പാതയ്ക്കുള്ള സ്ഥലം ഏറ്റെടുത്തിരുന്നെങ്കിലും ഒരുവരിപ്പാതയുടെ നിർമാണം ഇപ്പോഴും നടത്തിയിട്ടില്ല. ഇതിനാൽ തുരങ്കപ്പാത കടന്ന് മൂന്നുവരിയിലൂടെ വേഗത്തിൽ വരുന്ന വാഹനങ്ങൾ രണ്ടുവരിപ്പാത കണ്ട് പെട്ടെന്ന് ബ്രേക്ക് ചവിട്ടും.
ഇത് അപകടത്തിൽപ്പെടുന്നതിനു കാരണമാവുകയാണ്. ജില്ലാ അതിർത്തിയായ വാണിയംപാറ ജംഗ്ഷനിലും കല്ലിടുക്കിലും മുടിക്കോടും അടിപ്പാതകളുടെ പണികൾ നടക്കുന്നതിനാൽ ഇവിടെയെല്ലാം പല സമയത്തും വാഹനക്കുര ുക്കുണ്ട്.