കേരളോത്സവം സമാപിച്ചു
1488271
Thursday, December 19, 2024 6:14 AM IST
വടക്കഞ്ചേരി: വണ്ടാഴി പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. സമാപന സമ്മേളനം കെ.ഡി.പ്രസേനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. രമേഷ് അധ്യക്ഷത വഹിച്ചു. ഡിടിപിസി ജില്ലാ എക്സിക്യുട്ടീവ് അംഗം ടി.എം. ശശി സമ്മാനദാനം നടത്തി.
വൈസ് പ്രസിഡന്റ് പി. ശശികല, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ശശികുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുബിത, പഞ്ചായത്ത് മെംബർമാരായ ഡിനോയ് കോമ്പാറ, വിജിത, സുജിത, രമണി, പഞ്ചായത്ത് സെക്രട്ടറി കെ.ജി. സജീവ്കുമാർ, അസിസ്റ്റന്റ് സെക്രട്ടറി എം.ചെന്താമരാക്ഷൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. ഷക്കീർ , ജൂണിയർ സൂപ്രണ്ട് പി.കെ. ഉമ്മർഫാറൂഖ് എന്നിവർ പ്രസംഗിച്ചു.