ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രവർത്തക കൺവൻഷനും
1488272
Thursday, December 19, 2024 6:14 AM IST
കൊഴിഞ്ഞാമ്പാറ: ഇടതുസർക്കാർ ദുർഭരണത്തിനെതിരെ പോരാടാൻ കോൺഗ്രസ് പ്രവർത്തകർ രംഗത്ത് ഇറങ്ങുമെന്ന് കെപിസിസി സെക്രട്ടറി പി. ഹരിഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കൊഴിഞ്ഞാമ്പാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രവർത്തക കൺവൻഷനും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വൈദ്യുതചാർജ് കുത്തനെ കൂട്ടി കേരളത്തിലെ ജനങ്ങളെ കൊള്ളയടിക്കുന്നു. വിലക്കയറ്റം മൂലം ജനങ്ങൾ വീർപ്പുമുട്ടുന്നു. ഇതിനെതിരെ വരും ദിവസങ്ങളിൽ സംസ്ഥാന കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രക്ഷോഭ പരിപാടികളിൽ എല്ലാ പ്രവത്തകരും രംഗത്ത് ഇറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2025 ലക്ഷ്യമിട്ട് പാർട്ടി പരിപാടികൾക്ക് രൂപം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളെ ഹാരമണിയിച്ചു. യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. രഘുനാഥ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കെ.സി. പ്രീത്, പി. ബാലചന്ദ്രൻ, ബി. ഇക്ബാൽ, പി.എസ്. ശിവദാസ് തുടങ്ങിയവർ പ്രസംഗിച്ചു.