വനിതാ ഗ്രൂപ്പ് സംരംഭങ്ങളുടെ ഉദ്ഘാടനം
1487989
Wednesday, December 18, 2024 4:42 AM IST
കൊഴിഞ്ഞാമ്പാറ: ചിറ്റൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വർഷത്തെ വനിതാ ഗ്രൂപ്പുകൾക്ക് സ്വയം തൊഴിലിന് ധനസഹായം എന്ന പദ്ധതിപ്രകാരം ധനസഹായം അനുവദിച്ച കൊഴിഞ്ഞാമ്പാറയിലെ മൂന്ന് വനിതാ ഗ്രൂപ്പ് സംരംഭങ്ങളുടെ ഉദ്ഘാടനം ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. സുജാത നിർവഹിച്ചു. റെയിൻബോ ടെയ്ലറിംഗ് യൂണിറ്റ്, ഗാന്ധിനഗർ, കൊഴിഞ്ഞാമ്പാറ, സൺഷൈൻ ഡിറ്റർജന്റ്, വെല്ലക്കാരൻചള്ള, കൊഴിഞ്ഞാമ്പാറ, മഞ്ചാടി മെസ്, ഭാരത് മാതാ ആർട്സ് ആൻഡ് സയൻസ് കോളജ് കൊഴിഞ്ഞാമ്പാറ എന്നീ യൂണിറ്റുകളാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. അതാത് യൂണിറ്റുകളിൽ നടന്ന ചടങ്ങിൽ ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു അധ്യക്ഷത വഹിച്ചു.