കനാലിൽ വയോധിക മരിച്ച നിലയിൽ
1488479
Thursday, December 19, 2024 11:20 PM IST
ചിറ്റൂർ: വീടിനു സമീപത്തെ കനാലിൻ കുളിക്കാൻ ചെന്ന വയോധികയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊൽപ്പുള്ളി അണപ്പാടം പരേതനായചെമ്മട്ടി യുടെ ഭാര്യ പാറു (90) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് രണ്ടിനാണ് അപകടം.
വണ്ടിത്തോട് കനാലിൽ കുളിക്കാൻ ചെന്ന വയോധികയെ ദീർഘനേരമായി തിരിച്ചു വരാത്തതിന് തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കനാലിൽ മൃതദേഹം കണ്ടെത്തിയത്.
ജില്ലാ ആശുപത്രി യിലുള്ള മൃതദേഹം ഇന്ന് കാലത്ത് ചിറ്റൂർ പോലീസ് ഇൻക്വസ്റ്റിനു ശേഷം പോസ്റ്റു മോർട്ടവും നടത്തും.
മക്കൾ: കാശി, പത്മാവതി, പ്രേമ, പരേതരായ കൃഷ്ണൻ, രാമചന്ദ്രൻ. മരുമക്കൾ: ദേവി, വള്ളി, റീന, ചന്ദ്രൻ.