പെൻഷൻ ദിനം ആചരിച്ചു
1488273
Thursday, December 19, 2024 6:14 AM IST
വടക്കഞ്ചേരി: കെഎസ്എസ്പിഎ തരൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെൻഷൻദിനം ആചരിച്ചു. പെൻഷൻകാരുടെ എല്ലാ അവകാശങ്ങളും കവർന്നെടുത്ത സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നതെന്നു യോഗം അഭിപ്രായപ്പെട്ടു. സർക്കാരിന്റെ നിഷേധാത്മക നയങ്ങൾക്കെതിരെ സംഘടന കൂടുതൽ പ്രക്ഷോഭം നടത്താൻ യോഗം തീരുമാനിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം എ. ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. കേശവദാസ് അധ്യക്ഷത വഹിച്ചു. എൻ. അശോകൻ, കെ. വേലുണ്ണി, എം.പി. ശശികല, ലിസി വർഗീസ്, പ്രസാദ് വർക്കി, സെക്രട്ടറി എ.എസ്. സാബു, ഇ.എസ്.എം. ഹനീഫ എന്നിവർ പ്രസംഗിച്ചു.
ചിറ്റൂർ: കെഎസ്എസ്പിഎ ചിറ്റൂർ മണ്ഡലം കമ്മിറ്റി പെൻഷൻദിനം ആചരിച്ചു. സ്റ്റേറ്റ് കമ്മിറ്റി അംഗം എം. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി. മുരുകദാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റേറ്റ് കമ്മിറ്റി അംഗം ആർ. മണി, ജില്ലാ വൈസ് പ്രസിഡന്റ് എം. വനജദലാക്ഷൻ, കെ. കണ്ണൻകുട്ടി, നിയോജക മണ്ഡലം പ്രസിഡന്റ് സി. സുകുമാരൻ, കെ.കെ. ശൈലജകുമാരി, ആർ. രാജീവൻ, എം. ശശികുമാർ, എം. ഗീത, സി. സുകുമാരൻ പ്രസംഗിച്ചു.