മലബാർ ദേവസ്വം ബോർഡ് ഡിവിഷൻ അംഗങ്ങൾ സ്ഥാനമേറ്റു
1488282
Thursday, December 19, 2024 6:14 AM IST
പാലക്കാട്: മലബാർ ദേവസ്വം ബോർഡ് പാലക്കാട് ഡിവിഷൻ ഏരിയാ കമ്മിറ്റി ചെയർമാന്റെയും അംഗങ്ങളുടേയും സത്യപ്രതിജ്ഞ കണ്ണാടി കൊറ്റുകുളങ്ങര ക്ഷേത്രത്തിൽ നടത്തി. എം. ദണ്ഡപാണി (ചെയർമാൻ), ആർ. അച്ചുതാനന്ദമേനോൻ, വി.എ. ബാബു, സി. പ്രീത, എൻ. ബാലസുബ്രഹ്മണ്യൻ, കെ.ടി. രാമചന്ദ്രൻ, വി.വി. നീലകണ്ഠൻ എന്നിവർ ഏരിയാ കമ്മിറ്റി അംഗങ്ങളായി ചുമതലയേറ്റു. അസിസ്റ്റന്റ് കമ്മീഷണർ ആർ. വേണുഗോപാലൻ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി, മലബാർ ദേവസ്വം ബോർഡ് അംഗങ്ങളായ വി.കൃഷ്ണൻകുട്ടി, എ.രാമസ്വാമി, കമ്മീഷണർ ടി.സി. ബിജു, അസിസ്റ്റന്റ് കമ്മീഷണർ ആർ. വേണുഗോപാലൻ പ്രസംഗിച്ചു.