റോഡരികിൽ അപകടാവസ്ഥയിലുള്ള മരക്കൊമ്പുകൾ മുറിച്ചുനീക്കണം
1488269
Thursday, December 19, 2024 6:14 AM IST
വണ്ടിത്താവളം: കന്നിമാരി കനാൽപ്പാലത്തിനു സമീപം ഉണങ്ങിയ വാകമരത്തിന്റെ കൊമ്പുകൾ റോഡിലേക്ക് ചെരിഞ്ഞുനിൽക്കുന്നത് മുറിച്ചു നീക്കണമെന്ന് ആവശ്യം.
ഇടയ്ക്കിടെ മരച്ചില്ലകൾ വാഹനങ്ങൾക്ക് മീതേയും റോഡിലും പൊട്ടി വീഴാറുണ്ട് . കൊടുവായൂർ - മീനാക്ഷിപുരം അന്തർ സംസ്ഥാനപാതയെന്നതിനാൽ മുപ്പതിൽപ്പരം സർവീസ് ബസുകളും തീർഥാടന - വിനോദസഞ്ചാര വാഹനങ്ങളും കൂടാതെ വിദ്യാർഥികളെ കയറ്റിയ വാഹനങ്ങളും പതിവായി സഞ്ചാരിക്കുന്ന പ്രധാന പാതയാണിത്.
ഈ മരത്തിനു താഴെയായി യാത്രക്കാർ ബസ് കാത്തു നിൽക്കാറുമുണ്ട്.
അമ്പത് വർഷത്തിലേറെയുള്ള മരം നിലംപതിക്കുകയൊ മരക്കൊമ്പ് പൊട്ടുകയൊ ചെയ്താൽ വൻദുരന്തത്തിനു കാരണമാവുമെന്ന ആശങ്കയും നിലവിലുണ്ട്.