മുണ്ടൂർ യുവക്ഷേത്ര കോളജിൽ മനുഷ്യാവകാശദിനാചരണം
1486346
Thursday, December 12, 2024 1:49 AM IST
മുണ്ടൂർ: യുവക്ഷേത്ര കോളജ് കമ്പ്യൂട്ടർ സയൻസ് വിഭാഗവും ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയും സംയുക്തമായി മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് സ്ത്രീകളുടെ അവകാശത്തിൽ നിയമപരമായ പങ്ക് എന്ന വിഷയത്തിൽ നടത്തിയ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു.
പാലക്കാട് ഡിഎൽഎസ്എ പാനൽ അഡ്വക്കേറ്റ് എം.എൽ. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.ടോമി ആന്റണി അധ്യക്ഷനായിരുന്നു. ഡിഎൽഎസ്എ പാരാലീഗൽ വോളന്റിയർ ജെ. സുനില, കമ്പ്യൂട്ടർ സൈൻസ് വിഭാഗം മേധാവി മീന ജോസ് കൊമ്പൻ, ടി.എസ്. ശ്രീജ, തൃഷ എന്നിവർ പ്രസംഗിച്ചു.