കെഎസ്ഇബി ഊർജം-24 സമ്മാനവിതരണം
1486345
Thursday, December 12, 2024 1:49 AM IST
പാലക്കാട്: കെഎസ്ഇബി പാലക്കാട് ഇലക്ട്രിക്കൽ സർക്കിളിലെ പാലക്കാട് ഇലക്ട്രിക്കൽ ഡിവിഷൻ, കല്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഊർജം -2024 പ്രദർശന മേള സന്ദർശിച്ചവരിൽനിന്ന് നറുക്കെടുപ്പിലൂടെ വിജയികളായവർക്കുള്ള സമ്മാന വിതരണം നടത്തി.
പാലക്കാട് സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ ടി.സി. ഗിരിജ ഉദ്ഘാടനം നിർവഹിച്ചു. വൈദ്യുതി ഭവനിൽ നടന്ന ചടങ്ങിൽ ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനീയർ കെ.വി. രാമപ്രകാശ് അധ്യക്ഷത വഹിച്ചു.