തച്ചന്പാറ ഉപതെരഞ്ഞെടുപ്പ്: 84% പോളിംഗ്
1486149
Wednesday, December 11, 2024 6:43 AM IST
കല്ലടിക്കോട്: തച്ചന്പാറ പഞ്ചായത്ത് നാലാം വാർഡ് കോഴിയോട് ഉപതെരഞ്ഞെടുപ്പിൽ 976 പേർ വോട്ടു ചെയ്തു. 84 ശതമാനമാണ് പോളിംഗ്. യുഡിഎഫ് സ്ഥാനാർഥി അലി തേക്കത്ത്, എൽഡിഎഫ് സ്ഥാനാർഥി സിപിഐയിലെ ചാണ്ടി തുണ്ട്മണ്ണിൽ, ബിജെപി സ്ഥാനാർഥി രവീന്ദ്രൻ എന്നിവരാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്.
സിപിഐ അംഗം ജോർജ് തച്ചന്പാറ രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. പഞ്ചായത്ത് ഭരണത്തെപ്പോലും ബാധിക്കുന്ന തെരഞ്ഞെടുപ്പായതിനാൽ ഇരുമുന്നണികളും വാശിയിലാണ്.