ഊട്ടറപാതയിൽ സഞ്ചാരതടസമായ പാഴ്ചെടികൾ നീക്കണം
1486137
Wednesday, December 11, 2024 6:42 AM IST
കൊല്ലങ്കോട്: വടവന്നൂർ -ഊട്ടറ പ്രധാന പാതയ്ക്കരികിൽ വാഹന സഞ്ചാരതടസമായ പാഴ്ചെടികൾ ശുചീകരണം നടത്തേണ്ടത് അനിവാര്യമായി. ഈ സ്ഥലത്തുള്ള പാലത്തിന് പാഴ്ചെടികൾ വളർന്ന് കാഴ്ചമറവായി.
എതിർവശത്തുനിന്ന്വരുന്ന വാഹനത്തിന് സൈഡ് കൊടുക്കാൻ അരികുചേർന്ന് പോകുന്ന വാഹനങ്ങൾക്ക് അപകട സാധ്യതയുമുണ്ട്. പാഴ്ചെടികളിൽ തമ്പടിച്ചിരിക്കുന്ന തെരുവു നായകൾ കാൽനടക്കാർക്കും ഇരുചക്രവാഹനയാത്രികർക്കും അപകടഭീഷണിയായിരിക്കുകയാണ്. രാത്രി സമയങ്ങൾ ഈ സ്ഥലത്ത് പന്നികളെ കാണുന്നതായും സമീപവാസികൾ പറഞ്ഞു.