നെല്ലിയാമ്പതിയിലെ വിദ്യാലയങ്ങൾ പുകയിലരഹിതം c
1485756
Tuesday, December 10, 2024 4:28 AM IST
നെല്ലിയാമ്പതി: ദേശീയ പുകയില നിയന്ത്രണ പരിപാടിയുടെ ഭാഗമായി നെല്ലിയാമ്പതിയിൽ പ്രവർത്തിക്കുന്ന നാല് വിദ്യാലയങ്ങൾക്കും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാർഗരേഖ കൃത്യമായി പൂർത്തിയാക്കിയതിനു സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ജില്ലാ നേതൃത്വം പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങൾക്കും "പുകയിലരഹിത വിദ്യാലയങ്ങൾ’ എന്ന ബഹുമതി നൽകി.
നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിന്റെ യുഗം, ജനമൈത്രി പോലീസ് പാടഗിരിയും, പിഎച്ച്സി നെല്ലിയാമ്പതിയിലെ ആരോഗ്യ പ്രവർത്തകരും, സ്കൂൾ പ്രതിനിധികളും, വിദ്യാർഥികളും സംയുക്തമായി പ്രയത്നിച്ചതുകൊണ്ടാണ് ജില്ലയിൽ ആദ്യമായി പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങൾക്കും ഈ അംഗീകാരം ലഭിച്ചതെന്ന് നെല്ലിയാമ്പതി ഹെൽത്ത് ഇൻസ്പെക്ടർ ജെ. ആരോഗ്യം ജോയ്സൺ അഭിപ്രായപെട്ടു.
ജില്ലാ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ. ആർ. വിദ്യയിൽനിന്നും നെല്ലിയാമ്പതി പിഎച്ച്സി മെഡിക്കൽ ഓഫീസർ ഡോ.പി. ലക്ഷ്മിയും, ജെ. ആരോഗ്യം ജോയ്സനും ബഹുമതി ഏറ്റുവാങ്ങി.