എൻഎസ്എസിന്റെ നൂറ് വീട് പദ്ധതി; പുതുക്കോട്ടെ ആദ്യവീട് കൈമാറി
1485759
Tuesday, December 10, 2024 4:28 AM IST
വടക്കഞ്ചേരി: ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ, കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി എൻഎസ്എസ് വിഭാഗത്തിലൂടെ നിർമിക്കുന്ന നൂറ് വീട് പദ്ധതിയുടെ ഭാഗമായി പാമ്പാടി നെഹ്റു എൻജിനീയറിംഗ് കോളജിലെ എൻഎസ്എസ് യൂണിറ്റ് പുതുക്കോട് പഞ്ചായത്തിൽ നിർമിക്കുന്ന നാല് വീടുകളിൽ ആദ്യത്തെ വീടിന്റെ താക്കോൽ കൈമാറ്റം നടന്നു.
പാട്ടോലയിൽ വിജയൻ - രഞ്ജിഷ ദമ്പതികൾക്കാണ് വീട് കൈമാറിയത്. പി.പി. സുമോദ് എംഎൽഎ വീടിന്റെ താക്കോൽ ഉടമകൾക്ക് കൈമാറി. പ്രിൻസിപ്പൽ ഡോ.കെ.ജി. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ആർ. റെജുമോൻ, പഞ്ചായത്ത് പ്രസിഡന്റ് ഐ. ഹസീന ടീച്ചർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. രാജേന്ദ്രൻ മാസ്റ്റർ, വാർഡ് മെംബർ എസ്. പുഷ്പ, കെ.എൻ. സുകുമാരൻ മാസ്റ്റർ, സീനിയർ ഓഫീസർ അംബികദാസ്, കാമ്പസ് മാനേജർ ബിന്ദു കൃഷ്ണകുമാർ, വോളന്റിയർ സഞ്ജയ് എന്നിവർ പ്രസംഗിച്ചു.