സായുധസേനാ പതാകദിനം ആചരിച്ചു
1486134
Wednesday, December 11, 2024 6:42 AM IST
പാലക്കാട്: രാഷ്ട്രത്തിന് വേണ്ടി ജീവൻ ത്യജിച്ച ധീരസൈനികരോടുള്ള ആദരസൂചകമായും വിമുക്തഭടൻമാരുടെയും സായുധ സേനാംഗങ്ങളുടെയും സേവനത്തെ സ്മരിച്ചും സായുധസേനാ പതാകദിനം ആചരിച്ചു.
കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ ഡോ.എസ്. ചിത്ര നിർവഹിച്ചു. എൻസിസി കേഡറ്റുകളിൽ നിന്നും പതാക സ്വീകരിച്ചു കൊണ്ടായിരുന്നു ഉദ്ഘാടനം. പരിപാടിയിൽ അസിസ്റ്റന്റ് ജില്ലാ സൈനിക് ക്ഷേമ ഓഫീസർ കെ.എം. സുരേഷ് അധ്യക്ഷത വഹിച്ചു.