ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ല​ത്ത് സാം​സ്കാ​രി​കനി​ല​യ​ത്തി​ന്‍റെ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി. ന​ഗ​ര​സ​ഭാ മാ​ർ​ക്ക​റ്റ് ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സി​ന് സ​മീ​പ​ത്തെ 62 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് സാം​സ്കാ​രി​ക​നി​ല​യം നി​ർ​മി​ക്കു​ന്ന​ത്.

നി​ർ​മാ​ണ​ത്തി​നു 4.51 കോ​ടി രൂ​പ​യു​ടെ ക​രാ​റി​ന് ന​ഗ​ര​സ​ഭാ​കൗ​ൺ​സി​ൽ അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു. ര​ണ്ടു​നി​ല​ക​ളി​ലാ​യി ആ​യി​രം പേ​രെ ഉ​ൾ​ക്കൊ​ള്ളു​ന്ന കെ​ട്ടി​ട​മാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

പാ​ർ​ക്കി​ംഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ളും ഉ​ണ്ടാ​കും. നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന രൂ​പ​രേ​ഖ​യി​ൽ​നി​ന്ന് മാ​സ്റ്റ​ർ പ്ലാ​ൻ വ​ന്ന​തോ​ടു​കൂ​ടി സാം​സ്കാ​രി​ക​നി​ല​യ​ത്തി​ൽ മു​ൻ​ഭാ​ഗ​ത്തെ യാ​ർ​ഡ്, ഓ​പ്പ​ൺ എ​യ​ർ ഗാ​ല​റി, പാ​ർ​ക്കി​ങ് എ​ന്നി​വ പു​തി​യ​താ​യി കൂ​ട്ടി​ച്ചേ​ർ​ത്തി​ട്ടു​ണ്ട്. 2019-ലാ​ണ് പ​ദ്ധ​തി​ക്ക് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​ത്.

എ​ന്നാ​ൽ, സാ​ങ്കേ​തി​കകാ​ര​ണ​ങ്ങ​ളാ​ൽ പ​ദ്ധ​തി വ​ർ​ഷ​ങ്ങ​ളാ​യി നീ​ളു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ജൂ​ൺ മാ​സ​ത്തി​ലാ​ണ് സാ​ങ്കേ​തി​കാ​നു​മ​തി ല​ഭി​ച്ച​ത്.

പി. ​ഉ​ണ്ണി എം​എ​ൽ​എ​യാ​യി​രി​ക്കെ 2018-19 വ​ർ​ഷ​ത്തെ ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് സാം​സ്‌​കാ​രി​ക​നി​ല​യ​ത്തി​നു തു​ക അ​നു​വ​ദി​ച്ച​ത്.

ഒ​റ്റ​പ്പാ​ലം പ​ട്ട​ണ​ത്തി​ൽ പ​രി​പാ​ടി​ക​ൾ ന​ട​ത്താ​ൻ ആ​കെ​യു​ണ്ടാ​യി​രു​ന്ന​ത് ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തു​ള്ള ഓ​പ്പ​ൺ ഓ​ഡി​റ്റോ​റി​യം മാ​ത്ര​മാ​ണ്.

പു​ന​ർ​നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​വി​ടം പൊ​ളി​ച്ചി​ട്ട​തി​നാ​ൽ ഉ​പ​യോ​ഗി​ക്കാ​നാ​കാ​ത്ത നി​ല​യി​ലാ​ണ്.