പോത്തുണ്ടി ഡാം രണ്ടാംഘട്ട ജലസേചനത്തിനായി ഇന്നു തുറക്കും
1486145
Wednesday, December 11, 2024 6:43 AM IST
നെന്മാറ: പോത്തുണ്ടി അണക്കെട്ടിൽ നിന്ന് രണ്ടാംഘട്ട ജലസേചനത്തിനായി വലതുകര കനാൽ ഇന്ന് തുറക്കും. ഇടതുകര കനാൽ നാളേയും തുറക്കും. ഇന്നലെ പോത്തുണ്ടി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സ്മിത ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ചേർന്ന ഉപദേശകസമിതി യോഗമാണ് രണ്ടാംഘട്ട ജലസേചനത്തിനായി ഡാം തുറക്കുന്ന കാര്യം ചർച്ചചെയ്ത് തീരുമാനിച്ചത്.
അസിസ്റ്റന്റ് എൻജിനീയർമാരായ എം. രമ്യ, പ്രമോദ് എന്നിവരും പാടശേഖര ഉപദേശക സമിതി അംഗങ്ങളായ മുരളീധരൻ, മോഹനൻ, കലാധരൻ, ഹരിദാസ്, പ്രഭാകരൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു. 55 അടി സംഭരണശേഷിയുള്ള ഡാമിൽ നിലവിൽ 48.32 അടി വെള്ളം ശേഷിക്കുന്നുണ്ട്. നവംബർ 15 നാണ് ഒന്നാംഘട്ട ജലവിതരണം ആരംഭിച്ചത്.