ക്രിസ്മസിനെ വരവേൽക്കാൻ വിപണികളൊരുങ്ങി
1485749
Tuesday, December 10, 2024 4:28 AM IST
ഒറ്റപ്പാലം: നക്ഷത്രദീപങ്ങള്‍ മിഴിതുറന്നു. ക്രിസ്മസ് വിപണി സജീവം. നാടെങ്ങും വര്‍ണവിളക്കുകളാൽ സമൃദ്ധമാണ്. വർണവൈവിധ്യമാർന്ന നക്ഷത്രങ്ങൾ വിപണികളിൽ കുമിഞ്ഞുകൂടിക്കഴിഞ്ഞു.
സാധാരണ നക്ഷത്രത്തിൽ തുടങ്ങി പലവിധത്തിലുള്ള ഡിജിറ്റൽ നക്ഷത്രങ്ങൾ വരെ വിപണികളിലെത്തിക്കഴിഞ്ഞു. വിവിധ വില്പനശാലകളില് ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ക്ക് മുന്നോടിയായി നക്ഷത്രങ്ങളും ക്രിസ്മസ് പാപ്പാവേഷങ്ങളും അനുബന്ധ വസ്തുക്കളുമെല്ലാം എത്തിച്ച് വില്പനകള് തകൃതിയായി നടന്നു വരികയാണ്. വര്‍ണവിളക്കുകള്‍ കൊണ്ടും ക്രിസ്മസ്ട്രീകള് കൊണ്ടും ഷോപ്പിംഗ് മാളുകളും അണിഞ്ഞൊരുങ്ങി തുടങ്ങിയിട്ടുണ്ട്. ജ്വല്ലറികളിലാണിത് കൂടുതലുള്ളത്. വരുംദിവസങ്ങളില്‍ ഇവയുടെ വില്പന കൂടുതല്‍ സജീവമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.
ക്രിസ്മസ് പുതുവത്സരാഘോഷങ്ങളെ ഏറെ പ്രതീക്ഷയോടെയാണ് വ്യാപാരമേഖല ഉറ്റുനോക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ചെറിയ രീതിയിലുള്ള വിലവ്യത്യാസവും വിപണിയില്‍ പ്രകടമാണ്.