ലോട്ടറിക്കട ആക്രമിച്ച് ഉടമയെ മർദിച്ച സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ
1486147
Wednesday, December 11, 2024 6:43 AM IST
കൊഴിഞ്ഞാമ്പാറ: ഗോപാലപുരത്തെ ലോട്ടറിക്കടയിൽ കയറി ഉടമയെ മർദിച്ച സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ. എരുത്തേമ്പതി ഗോപാലപുരം കരുമാണ്ടകൗണ്ടന്നൂർ സുരേഷ്, ചിന്നദുരൈ, സത്യരാജ്, കൃഷ്ണ, മൂങ്കിൽമട സ്വദേശി തവമണി എന്നിവരെയാണ് കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം ഏഴിനാണ് സംഭവം. തവമണി കഴിഞ്ഞ മാസം ലോട്ടറി ടിക്കറ്റ് വാങ്ങിയതിന്റെ 3000 രൂപ കടയുടമ ആറുച്ചാമി ചോദിച്ചതിനെ തുടർന്ന് വാക്കേറ്റം നടന്നിരുന്നു . തുടർന്ന് തവമണി കൂട്ടുകാരുമായെത്തി ആറുച്ചാമിയെ മർദിക്കുകയായിരുന്നു എന്നാണ് പരാതി. ലോട്ടറി കടയുടമ ആറുച്ചാമി ശനിയാഴ്ച കൊഴിഞ്ഞാമ്പാറ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.