ലഹരിയിൽ അടിമപ്പെടുന്ന യുവതലമുറ:സെമിനാർ സംഘടിപ്പിച്ചു
1486138
Wednesday, December 11, 2024 6:42 AM IST
അഗളി: ലഹരിയിൽ അടിമപ്പെടുന്ന യുവതലമുറ- പ്രത്യാഘാതങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തിൽ ലോക മനുഷ്യാവകാശ ദിനത്തിൽ വിമുക്തി മിഷൻ അട്ടപ്പാടി ആർജിഎം കോളജിൽ ജില്ലാ സെമിനാർ സംഘടിപ്പിച്ചു. അട്ടപ്പാടി ജനമൈത്രി സ്ക്വാഡ്, രാജീവ് ഗാന്ധി മെമ്മോറിയൽ ഗവ. കോളജ് അട്ടപ്പാടി എൻഎസ്എസ് യൂണിറ്റ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. തമ്പ് പ്രസിഡന്റും മനുഷ്യാവകാശ പ്രവർത്തകനുമായ രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. അട്ടപ്പാടി എക്സൈസ് ഇൻസ്പെക്ടർ ജി. സന്തോഷ് കുമാർ അധ്യക്ഷനായി.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജഹ്ഫർ ഓടക്കൽ, വിമുക്തി മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ കെ.എസ്. ദൃശ്യ, കോളജ് യൂണിയൻ ജനറൽ സെക്രട്ടറി ഫാത്തിമത്തുൽ സന പ്രസംഗിച്ചു. ദീപു എസ്. നായർ, അഡ്വ. മുഹമ്മദ് മുസ്തഫ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രവികുമാർ മോഡറേറ്ററായി. പ്രിൻസിപ്പൽ പി.എൽ. ബിനു സ്വാഗതവും എ. മധു നന്ദിയും പറഞ്ഞു.