വൈദ്യുതി ചാർജ് വർധനവിനെതിരേ കോൺഗ്രസ് പ്രകടനം
1486339
Thursday, December 12, 2024 1:49 AM IST
വടക്കഞ്ചേരി: വൈദ്യുതി ചാർജ് വർധനവിനെതിരെ വടക്കഞ്ചേരി ടൗണിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പന്തംകൊളുത്തി പ്രതിഷേധപ്രകടനം നടത്തി. തുടർന്ന് നടന്ന പ്രതിഷേധയോഗം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. എം. ദിലീപ് ഉദ്ഘാടനം ചെയ്തു. ഇല്ല്യാസ് പടിഞ്ഞാറേക്കളം അധ്യക്ഷത വഹിച്ചു. കെ. മോഹൻദാസ്, ജി. സതീഷ്കുമാർ, ബാബു മാധവൻ, വി.എച്ച്. ബഷീർ, ശിവരാമകൃഷ്ണൻ, പി.കെ. നന്ദകുമാർ,എ. ഭാസ്കരൻ, പി.എം. ബെന്നി, സി. മുത്തു, വി.എ. മൊയ്തു, ടി. രാധാകൃഷ്ണൻ, ജോണി ഡയൻ മാസ്റ്റർ, ജോസ് വാരപ്പെട്ടി, കൃഷ്ണദാസ് തുടങ്ങിയവർ പ്രസംഗിച്ചു.