വിദ്യാർഥികളുടെ യാത്രാപ്രശ്നത്തിനു പരിഹാരം
1486139
Wednesday, December 11, 2024 6:42 AM IST
കോയമ്പത്തൂർ: മരുദാമല റോഡിൽ കൽവീരംപാളയത്ത് പ്രവർത്തിക്കുന്ന സർക്കാർ ഹയർസെക്കൻഡറി സ്കൂളിൽ കനുവായ്, വടവള്ളി, മരുദാമല തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് പോകാൻ ബസ് സൗകര്യമില്ലെന്ന പരാതിക്ക് പരിഹാരമായി.
ഈ ഭാഗത്ത് സോമയംപാളയം വരെ ഒരു സർക്കാർ ബസ് മാത്രമേ ഓടുന്നുള്ളൂവെങ്കിലും സ്കൂൾ വിദ്യാർഥികൾക്കെങ്കിലും സർക്കാർ ബസ് കൽവീരംപാളയം ഭാഗത്തേക്ക് നീട്ടണമെന്നത് മൂന്ന് വർഷത്തിലേറെയായി പ്രദേശത്തെ ജനങ്ങളുടെ ആവശ്യമായിരുന്നു.
അണിവേര് എന്ന സ്വകാര്യ സംഘടന ഗതാഗത വകുപ്പ് മന്ത്രി, ജില്ലാ കളക്ടർ എന്നിവരെ കണ്ട് നിവേദനം നല്കിയിരുന്നു. ഇതുപ്രകാരം കനുവായ് ഭാഗത്ത് നിന്ന് കൽവീരംപാളയം ഭാഗത്തേക്ക് സർക്കാർ ബസ് നീട്ടി. ഇന്നലെ മുതൽ ബസ് സർവീസ് ആരംഭിച്ചു. ഷെയർ ഓട്ടോയിലും സ്വകാര്യ വാഹനങ്ങളിലുമായിരുന്നു വിദ്യാർഥികൾ പഠിക്കാൻ പോയിരുന്നത്.