പാലിയേറ്റീവ് പരിചരണപരിശീലനം തുടങ്ങി
1486135
Wednesday, December 11, 2024 6:42 AM IST
അഗളി: അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിന്റേയും അഗളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റേയും ആഭിമുഖ്യത്തിൽ ആരോഗ്യപ്രവർത്തകർക്കായുള്ള ത്രിതല പാലിയേറ്റീവ് പരിചരണ പരിശീലന ക്ലാസ് അഗളിയിൽ ആരംഭിച്ചു. പാലിയേറ്റീവ് പരിചരണ പ്രവർത്തനങ്ങൾ കൂടുതൽ മാനുഷികമുഖത്തോടെ സമീപിക്കുന്നതിനും, ആരോഗ്യരംഗത്തെ നൂതന സംവിധാനങ്ങൾ പരിചയപ്പെടുത്തുന്നതിനുമായാണ് പരിശീലനം.
അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. സനോജ് ഉദ്ഘാടനം ചെയ്തു. സാമൂഹ്യ ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. ഷെരീഫ അധ്യക്ഷയായി.ഡോ. പ്രിനു പനക്കൽ, ഹെൽത്ത് സൂപ്പർവൈസർ ടോം വർഗീസ്, പാലിയേറ്റീവ് കെയർ സ്റ്റാഫ് നേഴ്സ് ജോലിമോൾ പ്രസംഗിച്ചു.