കോൺഗ്രസ് ഭാരവാഹികളുടെ സ്ഥാനാരോഹണം
1486344
Thursday, December 12, 2024 1:49 AM IST
മുണ്ടൂർ: ഭൂമി തരംമാറ്റത്തിലൂടെ ലഭിച്ച 1500 കോടിയോളം രൂപ കാർഷികാഭിവൃദ്ധി ഫണ്ടിലേക്കു മാറ്റണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിൽ വരുത്താൻ സർക്കാർ തയാറാവണമെന്നും നെല്ലുസംഭരണവില വെട്ടിക്കുറച്ച നടപടി പിൻവലിക്കണമെന്നും ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ.
മലമ്പുഴ ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളുടെ സ്ഥാനരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.കെ. വാസു അധ്യക്ഷനായി. കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി എസ്.കെ. അനന്തകൃഷ്ണൻ, എം.വി. രാധാകൃഷ്ണൻ, പി. കാജാമൊയ്തീൻ, എം.സി. സജീവൻ, എ.സി. സിദ്ധാർഥൻ, പി.വി. അനൂപ് കുമാർ, ഷംസുദീൻ, പി.സി. പ്രേമൻ, ആർ. സുജാത, തങ്കമണി ടീച്ചർ, ബഷീർ പൂച്ചിറ, മുണ്ടൂർ ബഷീർ, കൃഷ്ണകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.