മതസൗഹാർദ സമ്മേളനം ശ്രദ്ധേയമായി
1486343
Thursday, December 12, 2024 1:49 AM IST
ആലത്തൂർ: ആലത്തൂർ സൗഹൃദവേദി സംഘടിപ്പിച്ച മതസൗഹാർദ സമ്മേളനം ശ്രദ്ധേയമായി. ആലത്തൂർ ഡിവൈഎസ്പി എൻ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. സൗഹൃദ വേദി ചെയർമാൻ കെ. രവികുമാർ അധ്യക്ഷത വഹിച്ചു.
ഫാ.ഡോ. പോൾ പൂവത്തിങ്കൽ സിഎംഐ, സമന്വയഗിരി ഡയറക്ടർ സ്വാമി ആത്മദാസ് യമി ധർമ്മപക്ഷ, ജംഇയത്തുൽ ഉലമ കേരള ജനറൽ സെക്രട്ടറി അലിയാർ ഖാസിമി എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തി. ആലത്തൂർ പോലീസ് ഇൻസ്പെക്ടർ ടി.എൻ. ഉണ്ണികൃഷ്ണൻ, പാലക്കാട് സൗഹൃദ വേദി ചെയർമാൻ ഡോ. മഹാദേവൻ പിള്ള, രക്ഷാധികാരി കളത്തിൽ ഫാറൂഖ്, അഡ്വ. ഗിരീഷ് നെച്ചുള്ളി ,സൗഹൃദ വേദി ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ ഹസനാർ, വൈസ് ചെയർമാൻ കെ.എം. അസനാർ കുട്ടി പ്രസംഗിച്ചു.
ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ചാമത്തെ പോലീസ് സ്റ്റേഷനായി തെരഞ്ഞെടുക്കപ്പെട്ട ആലത്തൂർ പോലീസ് സ്റ്റേഷനുള്ള ആദരം സൗഹൃദവേദി ചെയർമാൻ സമ്മാനിച്ചു. വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ചവരെ ചടങ്ങിൽ ആദരിച്ചു.