പിക്കപ്പ് വാൻ സ്കൂട്ടറിൽ ഇടിച്ച് വീട്ടമ്മ മരിച്ചു
1485986
Tuesday, December 10, 2024 10:48 PM IST
പുതുനഗരം: കരിപ്പോട്ടിൽ മുന്നിൽ പോവുകയായിരുന്ന സ്കൂട്ടറിൽ പിക്കപ്പ് വാനിടിച്ച് ദമ്പതിമാരിൽ ഭാര്യ മരിച്ചു. കരിപ്പോട് ആന്തുർക്കളം വേണുഗോപാലിന്റെ ഭാര്യ വിജയ കുമാരി(64) ആണ് മരിച്ചത്.
വേണുഗോപാനെ കാലിൽ സാരമായ പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് കരിപ്പോടിനു സമീപത്തുവച്ചാണ് അപകടം. ജില്ലാ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം പുതുനഗരം പോലീസ് ഇൻക്വസ്റ്റ് നടത്തി. ഇന്ന് രാവിലെ പോസ്റ്റുമോർട്ടം നടത്തും. മകൻ: രാജീവ്.