നെ​ന്മാ​റ: കാ​ലാ​വ​സ്ഥാമാ​റ്റം മൂ​ലം നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ ക​ള​ക​ൾ പെ​രു​കു​ന്ന​താ​യി ക​ർ​ഷ​ക​ർ. ചേ​റ്റു​വി​ത ന​ട​ത്തി​യ നെ​ൽ​പ്പാ​ട​ങ്ങ​ളി​ലാ​ണ് ക​ള​ക​ൾ കൂ​ടു​ത​ൽ മു​ള​ച്ചി​രി​ക്കു​ന്ന​ത്. കാ​ലാ​വ​സ്ഥാമാ​റ്റം മൂ​ലം കൃ​ത്യ​മാ​യി വെ​ള്ളം കെ​ട്ടി​നി​ർ​ത്താ​ൻ ക​ഴി​യാ​ത്ത​തും മ​ഴ​മൂ​ലം ശ​രി​യാ​യ രീ​തി​യി​ൽ നെ​ല്ല് മു​ളയ്​ക്കാ​ത്ത നെ​ൽ​പ്പാ​ട​ങ്ങ​ളി​ലു​മാ​ണ് ക​ള​ക​ൾ രൂ​പ​പ്പെ​ട്ട​ത്. ര​ണ്ടാംവി​ള ഞാ​റു ന​ടീ​ൽ ന​ട​ത്തി​യ പാ​ട​ങ്ങ​ളി​ലും വി​വി​ധ​ത​രം ക​ള​ക​ൾ മു​ള​ച്ചു വ​രു​ന്ന​താ​യി നെ​ന്മാ​റ അ​യി​ലൂ​ർ മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

ശ​രി​യാ​യ അ​നു​പാ​തത്തി​ൽ നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ വെ​ള്ളം നി​ർ​ത്താ​ൻ ക​ഴി​യാ​ത്ത​താ​ണ് ക​ള കൂ​ടു​ത​ൽ മു​ള​ച്ചുപൊ​ന്താ​ൻ ഇ​ട​യാ​ക്കി​യ​ത്. ദ്ര​വരൂ​പ​ത്തി​ലും പൊ​ടി രൂ​പ​ത്തി​ലും ഉ​ള്ള ക​ള​നാ​ശി​നി​ക​ളാ​ണ് ക​ർ​ഷ​ക​ർ നെ​ൽചെ​ടി​ക​ൾ​ക്കി​ട​യി​ൽ ത​ളി​ച്ച് ക​ള നി​യ​ന്ത്രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്.

വെ​ള്ളം കു​റ​ഞ്ഞ നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ മു​ള​ച്ച് പൊ​ന്തിതു​ട​ങ്ങി​യ​തും മു​ള​ച്ചു വ​രു​ന്ന​തു​മാ​യ നെ​ൽ​പ്പാ​ട​ങ്ങ​ളി​ലെ നെ​ല്ലി​ന്‍റെ ജ​നി​ത​കഘ​ട​ന ഇ​ല്ലാ​ത്ത ക​ള​ക​ളെ ഇ​ത്ത​രം ക​ള​നാ​ശി​നി​ക​ൾ ഉ​പ​യോ​ഗി​ച്ച് നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യു​ന്നു​ണ്ട്. പൊ​ടി രൂ​പ​ത്തി​ലു​ള്ള ക​ള​നാ​ശി​നി 8 ഗ്രാ​മി​ന് 150 രൂ​പ​യും ദ്രാ​വ​ക രൂ​പ​ത്തി​ലു​ള്ള ക​ള​നാ​ശി​നി 10 മി​ല്ലി 250 രൂ​പ​യു​മാ​ണ് വി​ല. പ​വ​ർ സ്പ്ര​യ​റു​ക​ളും കു​റ്റി പ​മ്പു​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് വെ​ള്ളം കു​റ​ഞ്ഞ നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ ക​ള​നാ​ശി​നി പ്ര​യോ​ഗം ന​ട​ത്തു​ന്ന​ത്.

ക​ള​നാ​ശി​നി പ്ര​യോ​ഗ​ത്തി​നു​ശേ​ഷം ശേ​ഷി​ക്കു​ന്ന ക​ള​ക​ൾ മാ​ത്രം പ​റി​ച്ചു നീ​ക്കി​യാ​ൽ മ​തി​യെ​ന്ന​തി​നാ​ൽ ക​ള​നാ​ശി​നി പ്ര​യോ​ഗ​ത്തി​ലൂ​ടെ ക​ർ​ഷ​ക​ർ​ക്ക് കൂ​ലി ചെ​ല​വു​ക​ളും ലാ​ഭി​ക്കാ​നാ​കു​മെ​ന്ന് മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ചെ​ല​വ് കു​റ​യ്ക്കു​ന്ന​തി​നാ​യി ചി​ല ക​ർ​ഷ​ക​ർ ക​ള​നാ​ശി​നി​ക​ൾ​ക്കൊ​പ്പം നീ​രൂ​റ്റി കു​ടി​ക്കു​ന്ന ചെ​റു​പ്രാ​ണി​ക​ൾ​ക്കും പു​ഴു​ക്കേ​ടി​നും ഉ​ള്ള കീ​ട​നാ​ശി​നി​യും ത​ളി​ക്കു​ന്നു​ണ്ട്.