കെഎസ്എസ്പിയു ബ്ലോക്ക് ധർണയും പ്രകടനവും
1486146
Wednesday, December 11, 2024 6:43 AM IST
നെന്മാറ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ നെന്മാറ ബ്ലോക്ക് കമ്മിറ്റി പ്രകടനവും ധർണയും നടത്തി. കേന്ദ്രം, കേരള ഗവൺമെന്റിനുമേൽ അടിച്ചേൽപ്പിക്കുന്ന സാമ്പത്തിക ഉപരോധങ്ങൾ അവസാനിപ്പിക്കുക. 2024 ജൂലൈ ഒന്നു മുതൽ നടപ്പിലാക്കേണ്ട പെൻഷൻ പരിഷ്കരണത്തിനുള്ള നടപടികൾ ഉടൻ ആരംഭിക്കുക, പെൻഷൻകാർക്ക് നൽകാനുള്ള കുടിശികകൾ ഉടൻ നല്കുക, അപാകതകൾ പരിഹരിച്ച് മെഡിസെപ്പ് നിലനിർത്തുക. 70 വയസു കഴിഞ്ഞ പെൻഷൻകാർക്ക് അധിക പെൻഷൻ അനുവദിക്കുക, മെഡിക്കൽ അലവൻസ് വർധിപ്പിക്കുക തുടങ്ങി പെൻഷൻകാർ നേരിടുന്ന ഒട്ടനവധി ആവശ്യങ്ങൾ ഉന്നയിച്ചുള്ള ധർണയാണ് നെന്മാറയിൽ നടത്തിയത്.
ജില്ലാ വൈസ് പ്രസിഡന്റ് കെ.രേണുകാദേവി ധർണ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.വി. നാരായണൻ നായർ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ കുഞ്ചു, ചന്ദ്രൻ, എൻ. നാരായണൻകുട്ടി, കെ. നാരായണൻ എന്നിവർ പ്രസംഗിച്ചു.