പൊതുപരീക്ഷാ സമയക്രമം പ്രഖ്യാപിച്ചു
1461227
Tuesday, October 15, 2024 6:04 AM IST
കോയന്പത്തൂർ: തമിഴ്നാട് സർക്കാരിന്റെ സ്കൂൾ വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 10, 11, 12 ക്ലാസുകളിലെ പൊതുപരീക്ഷാ സമയക്രമവും ഫലവിവരങ്ങളും പ്രസിദ്ധീകരിച്ചു. സ്കൂൾ വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് പൊയ്യമൊഴി കോയമ്പത്തൂർ ജില്ലാ കളക്ടറുടെ ഓഫീസിൽ പരീക്ഷാ ടൈംടേബിൾ പ്രകാശനം ചെയ്തു.
2024-25 അധ്യയന വർഷത്തിലെ 10, 11, 12 ക്ലാസുകളിലെ പൊതുപരീക്ഷാ നടപടിക്രമങ്ങൾ ഫെബ്രുവരിയിലും എഴുത്തുപരീക്ഷ മാർച്ച്, ഏപ്രിൽ മാസങ്ങളിലും അവസാനിക്കുമെന്നും ഫലം മേയിൽ പ്രസിദ്ധീകരിക്കുമെന്നും അറിയിച്ചു. എഴുത്തുപരീക്ഷ മാർച്ച് 28 മുതൽ ഏപ്രിൽ 15 വരെ നടക്കും. ഫലം മെയ് 19 ന് പ്രസിദ്ധീകരിക്കും. പതിനൊന്നാം ക്ലാസ് പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 15 മുതൽ 21 വരെ നടക്കും. എഴുത്തുപരീക്ഷ മാർച്ച് 5 മുതൽ 27 വരെ നടക്കും. പരീക്ഷാഫലം മെയ് 19ന് പ്രസിദ്ധീകരിക്കും.
പന്ത്രണ്ടാം ക്ലാസ് പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 7 മുതൽ 14 വരെ നടക്കും. എഴുത്തുപരീക്ഷ മാർച്ച് 3 മുതൽ 25 വരെ നടക്കും. പരീക്ഷാഫലം മെയ് 9ന് പ്രഖ്യാപിക്കും. തമിഴ്നാട്ടിലുടനീളം 10, 11, 12 ക്ലാസുകളിലായി 25 ലക്ഷത്തിലധികം കുട്ടികളാണ് പരീക്ഷ എഴുതുന്നത്.