പ്രതീക്ഷകളിലേക്കു നിറഞ്ഞ് ശിരുവാണി ഡാം
1460230
Thursday, October 10, 2024 7:45 AM IST
കോയമ്പത്തൂർ: നഗരത്തിലെയും പരിസരപ്രദേശങ്ങളുടെയും കുടിവെള്ളപ്രശ്നം പരിഹരിക്കാമെന്ന പ്രതീക്ഷകളിലേക്കു നിറഞ്ഞ് ശിരുവാണിഡാം. കഴിഞ്ഞ രണ്ടുദിവസമായി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്തമഴ തുടരുകയാണ്. ഡാമിന്റെ ജലനിരപ്പ് 41.10 അടിയായി ഉയർന്നിട്ടുണ്ട്.
ജലനിരപ്പ് ഇനിയും വർധിപ്പിക്കുമെന്നാണു സൂചനകൾ. നഗരത്തിലേക്കും പരിസര പ്രദേശങ്ങളിലേക്കും സ്ഥിരമായ കുടിവെള്ള വിതരണം ഉറപ്പാക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് നഗരസഭാ അധികൃതർ.