വികസന പദ്ധതികളുടെ പരിശോധന നടത്തി
1458040
Tuesday, October 1, 2024 7:02 AM IST
കോയമ്പത്തൂർ: കോർപറേഷൻ കമ്മീഷണർ എം. ശിവഗുരു പ്രഭാകരൻ നഗരത്തിലുടനീളം നടക്കുന്ന വിവിധ വികസന പദ്ധതികളുടെ പരിശോധന നടത്തി. വാർഡ് 86-ലെ പുല്ലുകാട് ഭാഗത്ത് നിർമിക്കുന്ന ഓവർഹെഡ് വാട്ടർ ടാങ്കുകൾ കമ്മീഷണർ സന്ദർശിച്ചു.
ടാങ്കുകൾക്കുള്ള ഡിഐ 600 എംഎം, 300 എംഎം സ്ലൈസ് വാൽവ്, എയർ വാൽവ്, ബട്ടർഫ്ലൈ വാൽവ് എന്നിവയുൾപ്പെടെയുള്ള സാമഗ്രികൾ അദ്ദേഹം പരിശോധിച്ചു.
വാർഡ് 48 ൽ ഗാന്ധിപുരം സെൻട്രൽ ബസ് സ്റ്റാൻഡിന് സമീപം സ്ഥിതി ചെയ്യുന്ന മാലിന്യ ട്രാൻസ്ഫർ സ്റ്റേഷന്റെ നവീകരണ പ്രവർത്തനങ്ങളും കമ്മീഷണർ പരിശോധിച്ചു.
ഇതേ ഭാഗത്ത് 20 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന ഓംനി ബസ് സ്റ്റാൻഡും പരിശോധിച്ചു. വടവള്ളി കോർപറേഷൻ ഹയർസെക്കൻഡറി സ്കൂൾ കാമ്പസിലും സന്ദർശനം നടത്തി. ജീർണാവസ്ഥയിലായ കെട്ടിടം നവീകരിച്ച് വിദ്യാർഥികളുടെ ഉപയോഗത്തിന് യോഗ്യമാക്കുന്നതിനുള്ള പ്രോജക്ട് എസ്റ്റിമേറ്റ് തയാറാക്കാൻ ഉത്തരവിട്ടു.
പര്യടനത്തിൽ കമ്മീഷണർക്കൊപ്പം അസിസ്റ്റന്റ് കമ്മീഷണർ സെന്തിൽകുമാരൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഹേമലത, സോണൽ ഹെൽത്ത് ഓഫീസർ ഗുണശേഖരൻ, അസിസ്റ്റന്റ് എൻജിനീയർമാരായ കുമരേശൻ, നടരാജൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കനകരാജ്, അസിസ്റ്റന്റ് എൻജിനീയർ ശക്തിവേൽ എന്നിവരും ഉണ്ടായിരുന്നു.