പുള്ളിപ്പുലി വളർത്തുനായയെ പിടികൂടി
1458039
Tuesday, October 1, 2024 7:02 AM IST
കോയമ്പത്തൂർ: വളർത്തുനായയെ പുള്ളിപ്പുലി പിടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കോയമ്പത്തൂർ, തൊണ്ടാമുത്തൂർ, വണ്ടിക്കാരനൂർ, വിരളിയൂർ, മരുദാമല, മധുകരൈ പ്രദേശങ്ങളിൽ ഏതാനും മാസങ്ങൾക്കുമുമ്പ് കരിമ്പുലിയും പുലിയും ടൗണിൽ കയറി ആട്, പശു, കോഴി തുടങ്ങിയ വളർത്തുമൃഗങ്ങളെ വേട്ടയാടിയിരുന്നു.
ഇതേത്തുടർന്ന് വനംവകുപ്പ് നിരീക്ഷണ കാമറകൾ സ്ഥാപിച്ച് നിരീക്ഷണം നടത്തിവരികയായിരുന്നു. വണ്ടിക്കാരനൂർ പ്രദേശത്തെ ജനങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി വടവള്ളിക്ക് സമീപം ഓണപ്പാളയത്തെ തോട്ടത്തിൽ കയറിയ പുള്ളിപ്പുലി വളർത്തുനായയെ പിടികൂടി.