ബോധവത്കരണ റാലി നടത്തി
1458038
Tuesday, October 1, 2024 7:02 AM IST
കോയമ്പത്തൂർ: ദേശീയ പോഷകാഹാര മാസത്തിന്റെ അവസാന ദിനത്തിൽ ജില്ലയിലെ അങ്കണവാടി പ്രവർത്തകർ ബോധവത്കരണ റാലി സംഘടിപ്പിച്ചു. ദേശീയ പോഷകാഹാര മാസം സെപ്റ്റംബർ 1 മുതൽ 30 വരെയാണ്. ജില്ലയിലെ അങ്കണവാടി ജീവനക്കാർ വിവിധ പട്ടണങ്ങളിൽ ബോധവത്കരണ പരിപാടികൾ നടത്തി. ഇന്നലെ എല്ലാ അങ്കണവാടി പ്രവർത്തകരും ചേർന്ന് കോയമ്പത്തൂർ ജില്ലാ കളക്ടറുടെ ഓഫീസിൽ നിന്ന് വൗസി പാർക്കിലേക്ക് ബോധവത്കരണ റാലി നടത്തി.
കോയമ്പത്തൂർ ജില്ലാ അഡീഷണൽ കളക്ടർ ശ്വേത സുമൻ റാലി ഉദ്ഘാടനം ചെയ്തു. അഞ്ഞൂറിലധികം അങ്കണവാടി പ്രവർത്തകരും 200ലധികം കോളജ് വിദ്യാർഥികളും റാലിയിൽ പങ്കെടുത്തു.