വാക്കത്തോണ്‍ സംഘടിപ്പിച്ചു
1458037
Tuesday, October 1, 2024 7:02 AM IST
പാലക്കാട്: ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസിന്റേയും ആരോഗ്യ കേരളത്തിന്റേയും പാലക്കാട് ഫോര്‍ട്ട് വാക്കേഴ്സ് ക്ലബ്ബിന്റേയും സംയുക്താഭിമുഖ്യത്തില്‍ വാക്കത്തോണ്‍ സംഘടിപ്പിച്ചു.
സിവില്‍ സ്റ്റേഷന് അങ്കണത്തില്‍ നിന്നും ആരംഭിച്ച വാക്കത്തോണ്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ആര്. വിദ്യ അധ്യക്ഷത വഹിച്ചു.